സുപ്രീംകോടതി വിധി വന്നതോട് കൂടി ബാബര്‍ പള്ളിപണിതത് ക്ഷേത്രം തകര്‍ത്തിട്ടാണെന്ന കെട്ടുകഥ പൊളിഞ്ഞു. എന്നാല്‍ ആധുനിക ജനാധിപത്യരാഷ്ട്രമെന്നഭിമാനിക്കുന്ന ഇന്ത്യയില്‍ പകല്‍ വെളിച്ചത്തില്‍ ഒരു പള്ളി പൊളിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇതാ അവിടെ ഒരു അമ്പലം പണി തീര്‍ത്തിരിക്കുന്നു. കഥ അവസാനിക്കുന്നില്ല! ”കാശി, മധുര ബാക്കി ഹേ” എന്ന മുദ്രാവാക്യം ജനാധിപത്യത്തിന്റെ കൊലവിളിയായി ചുറ്റിലും മുഴങ്ങിക്കൊണ്ടിരിക്കുന്നു....

പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഡൂൾ ന്യൂസിൽ എഴുതിയിട്ടുണ്ട്.
doolnews.com/pb-jijeesh-writeu

ക്രിമിനൽ നിയമ പരിഷ്കരങ്ങളെക്കുറിച്ച് ട്രൂ കോപ്പി വെബ്‌സീനിൽ എഴുതിയിട്ടുണ്ട്...

truecopythink.media/law/about-

ക്രിമിനൽ നിയമ പരിഷ്കരങ്ങളെക്കുറിച്ച് ട്രൂ കോപ്പി വെബ്‌സീനിൽ എഴുതിയിട്ടുണ്ട്...

truecopythink.media/law/about-

ഇന്ന് ലോക്സഭ പാസാക്കിയ ടെലികമ്മ്യൂണിക്കേഷൻ ബില്ലിന്റെ പശ്‌ചാത്തലത്തിൽ രിസാല അപ്ഡേറ്റിന് വേണ്ടി രാജീവേട്ടനുമായി സംസാരിച്ചു. ടെലികോം ബില്ല്‌ ഒറ്റയ്ക്ക് കാണേണ്ട ഒരു സംഭവമല്ല; വിവരസുരക്ഷാ നിയമം, ബ്രോഡ്കാസ്റ്റ് ബില്ല്‌, ഐ.ടി. റൂൾസ് തുടങ്ങി ഒരുപിടി നിയമങ്ങാകും ചട്ടങ്ങളും ചേർന്ന് അപകടകരമായ അധികാരകേന്ദ്രീകരണത്തിനു വഴിവെട്ടിക്കൊണ്ടിരിക്കുകയാണ്. കക്ഷിരാഷ്ട്രീയ ഭേദങ്ങൾക്കപ്പുറം, ജനാധിപത്യത്തിന്റെ അടിസ്ഥാന സ്വഭാവത്തെ ഇത് മാറ്റിമറയ്ക്കുന്നുണ്ട് എന്ന കാര്യമാണ് വിശദീകരിക്കാൻ ശ്രമിക്കുന്നത്.

youtu.be/sbyrECO8yao?si=oWOO-B

വിശകലനം
===================
അനുച്ഛേദം 370 റദ്ദാക്കിയ നടപടി ന്യായമെന്ന് വിധിക്കാൻ വേണ്ടി സുപ്രീംകോടതി നടത്തിയ ആഖ്യാനകൗശലത്തെ പരിചയപ്പെടുത്തുന്ന ലേഖനം ഇന്ന് സുപ്രഭാതത്തിൽ.

So, that is Chief Justice DY Chandrachud!

YV Chandrachud had ADM Jabalpur.
Now THIS!

ഇന്ന് ഭരണഘടനാദിനം. സുപ്രഭാതത്തിൽ എഴുതിയ കുറിപ്പ്... നീതിയെ സംബന്ധിച്ച സാമൂഹിക ആഖ്യാനങ്ങളെ ഭരണഘടനാ ധാർമികതയുടെ വഴിയിലൂടെ നടത്തുക എന്നത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഫാഷിസ്റ്റ് രാഷ്ട്ര സങ്കല്പങ്ങളോട് ചേർന്ന് നിൽക്കുന്ന രാഷ്ട്രീയാധികാര ശക്തികൾ, മുന്പില്ലാതിരുന്നത്ര ശക്തിയോടെ, ജനാധിപത്യത്തിന്റെ ദൗര്ബല്യങ്ങളിൽ പിടിമുറുക്കുന്ന സമകാലിക ഇന്ത്യയിൽ ഭരണഘടനയുടെ അതിജീവനം ജനകീയമായൊരു പ്രവർത്തനപദ്ധതിയിലൂടെ മാത്രമേ സാധ്യമാകൂ. അതിനുള്ള അവസരമായി ഭരണഘടനാദിനത്തെ മാറ്റുവാൻ നമുക്ക് കഴിയണം.

Hon. Law Minister of Kerala @PRajeevOfficial will release my new book on the Uniform Civil Code () on November 7 at @klibf_kla

Many times, it appears that retrograde ideologies and narrow cultural and nationalist ideals have permeated the walls of our constitutional courts.

ഏകീകൃത സിവിൽ കോഡിനെ മനസ്സിലാക്കുന്നതിൽ നമുക്ക് അടിസ്ഥാനപരമായ പിശകുപറ്റിയിട്ടുണ്ട്
===========================

ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് സംസാരിക്കണമെന്ന് മുരളി സർ ആവശ്യപ്പെട്ടപ്പോൾ, കാര്യം ഗൗരവത്തോടെ പഠിക്കണമെന്നും വിഷയത്തിന്റെ സങ്കീർണതകൾ മനസിലാക്കണമെന്നും ആഗ്രഹമുള്ളവർക്ക്, അവരുടെ അന്വേഷണങ്ങളിലേക്ക് ഒരു പ്രവേശികയായി മാറാൻ കഴിയുന്ന ഒരു സംസാരം ഉണ്ടാകണമെന്നാണ് മനസിൽ കരുതിയത്.

ആഗ്രഹമുള്ളവർ കേൾക്കുക.
(പിന്നെ പതിവ് പോലെ, ലൈക്കുക, ഷെയറുക, ഇൻബോക്സിൽ ചീത്ത വിളിക്കുക.)

youtu.be/2yyCjj4w3-g

ലിബറൽ ജനാധിപത്യമെന്ന നിലയിൽ സ്കാൻഡിനേവിയൻ മാതൃകയാണ് സ്വീകാര്യമാവുകയെന്ന് തോന്നുന്നു. എന്നാൽ കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടുള്ള ബില്ലുകൾ അക്കാര്യം നിറവേറ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. സമീപനത്തിലോ ദർശനത്തിലോ ജനാധിപത്യപരമായ മാറ്റങ്ങൾ ഒന്നുംതന്നെ കാണുന്നില്ല.

========
ഇന്നത്തെ സുപ്രഭാതം ദിനപത്രത്തിൽ എഴുതിയിട്ടുണ്ട്

IPC, CrPC, Evidence Act എന്നിവയ്ക്ക് പകരം "ഭാരതീയ ന്യായ സംഹിത" "നാഗരിക സുരക്ഷാ സംഹിത", "ഭാരതീയ സാക്ഷ്യ" ബില്ലുകളുമായി കേന്ദ്രസർക്കാർ

ആഹാ, നീതീന്യായം!

ഹരിയാന 'ബുൾഡോസർ രാജി'നെതിരെ ആഞ്ഞടിച്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതി ബഞ്ച് മാറുന്നു. ജസ്റ്റിസ് ജി എസ് സന്തവാലിയ, ഹർപ്രീത് കൗർ ജീവൻ എന്നിവരുടെ ബെഞ്ചിൽ നിന്നും കേസ് മാറ്റി. J. Arun Palli and J. Jagmohan Bansal എന്നിവരാണ് ഇനി മുതൽ ഇത് പരിഗണിക്കുക.

മണിപ്പൂരിലെ ആദിവാസി സ്ത്രീകൾ അസാം റൈഫിൾസ് സൈനികരുടെ കാലുപിടിച്ച് തങ്ങളെ വിട്ടിട്ട് പോകരുത് എന്ന് വിലപിക്കുന്ന കാഴ്ച നമ്മൾ കണ്ടതാണ്. എന്നതാ സംസ്ഥാന പോലീസ് ആസാം റൈഫിൾസിനെതിരെ എഫ്ഐആർ ഇട്ടിരിക്കുന്നു എന്ന വാർത്ത വരുന്നു. പൊലീസിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തിയതിനാണ് കേസ്. അസം റൈഫിൾസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ളതാണ്. ഇന്ത്യൻ ആർമിയാണ് അതിൻറെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. അതിനെതിരെയാണ് പോലീസ് രംഗത്തെത്തിയിരിക്കുന്നത്.

കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരിക്കുന്നത് ഒരേ രാഷ്ട്രീയകക്ഷി നേതൃത്വം കൊടുക്കുന്ന ഗവൺമെൻറ്. അവരുടെ ഭാഷയിൽ പറഞ്ഞാൽ ഡബിൾ എൻജിൻ സർക്കാർ! അതിൻറെ ഗുണം തെളിഞ്ഞുവരികയാണ്.

Show older
Mastodon Bida.im

Un'istanza mastodon antifascista prevalentemente italofona con base a Bologna - Manifesto - Cosa non si può fare qui

An antifa mostly-italian speaking mastodon istance based in Bologna - About us - What you can't do here

Tech stuff provided by Collettivo Bida